കാട്ടാക്കട : കാട്ടാല്‍ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ പതിമൂന്നാമത് ഹിന്ദു മഹാ സമ്മേളനം ക്ഷേത്ര രക്ഷാധികാരി സുരേഷ്കുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം നഗരസഭ പ്രതിപക്ഷ ഉപനേതാവ് എം.ആര്.ഗോപന് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ് സന്തോഷ്കുമാര്‍, സെക്രട്ടറി എന്‍.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദുകലാമേളയില് വിജയികളായവര്‍ക്ക് സമ്മാനദാനവും വിവിധ മേഖലകളില്‍ വിജയം വരിച്ചു മാതൃകയായ വ്യക്തികളെ ആദരിക്കുകയും ചെയ്തു. ആധ്യാത്മിക ആചാര്യന് പുരുഷോത്തമന്, കമലാലയം കൃഷ്ണന് നായര്‍ എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: