തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതില്‍ പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. പ്രോട്ടോകോള്‍ അനുസരിച്ചുള്ള ആദ്യപരിപാടി നെടുമ്പാശേരി വിമാനത്താവളത്തിലാണ്. അവിടെവച്ച് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പിണക്കമില്ല. ഉമ്മന്‍ചാണ്ടിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് സംഘാടകരാണ്. ഇത്തരമൊരു കാര്യത്തിനായി ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും വി. മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
















