തൃശ്ശൂര്‍: സ്ത്രീസംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ സ്ത്രീകള്‍ സൈ്വര്യജീവിതം ഉറപ്പാക്കുന്നതിനായി സ്വന്തം നിലയില്‍ തെരുവില്‍ ഇറങ്ങേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ. ആശാമോള്‍. ജിഷ്ണു പ്രണോയുടെ അമ്മയ്ക്കെതിരെയുണ്ടായ നീചമായ കയ്യേറ്റവും വനിതാദിനത്തില്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ അധ്യാപികമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവവും അതാണ് ചൂണ്ടിക്കാണിക്കുന്നത്.
കേരള എന്‍ജിഒ സംഘിന്റെ സംസ്ഥാന വനിതാ കണ്വെന്ഷന് ലക്ഷ്മി കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എന്‍ജിഒ സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷ കെ.ബാലാമണി അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന് മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡണ്ട് പി.സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍, മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷ എന്‍.രാജലക്ഷ്മി, മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.അച്ചുതന്, ജിഇഎന്‍സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്, പി.ഷീജാകുമാരി, കെ.ശര്മ്മിളകുമാരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: