ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ പാക്കിസ്ഥാനെ തകര്‍ത്ത് തകര്‍പ്പന്‍ വിജയം നേടിയെങ്കിലും ഡാരന്‍ ബ്രാവോക്കേറ്റ പരിക്ക് വിന്‍ഡീസിന് കനത്ത ആഘാതമായി. മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോയ ബ്രാവോക്ക് ലോകകപ്പിലെ ശേഷിച്ച മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് സൂചന.
വിന്‍ഡീസ് സ്കോര്‍ മൂന്ന് വിക്കറ്റിന് 152 റണ്‍സില്‍ നില്‍ക്കേയാണ് പേശിവലിവുമൂലം 49 റണ്‍സെടുത്ത ബ്രാവോ റിട്ടയര്‍ ചെയ്തത്. ബ്രാവോയുടെ പരുക്ക് ഗുരുതരമാണെന്നും വിശ്രമം ആവശ്യമാണെന്നുമാണ് റിപ്പോര്‍ട്ട്.
സിംഗിള്‍ ഓടുന്നതിനിടെ പരിക്കേറ്റ ബ്രാവോ റണ്‍ പൂര്‍ത്തിയാക്കി കളത്തില്‍ വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വേദന കഠിനമായതിനെ തുടര്‍ന്ന് റിട്ടേര്‍ഡ് ഹര്‍ട്ടായി കളത്തിന് പുറത്തുപോയി. പിന്നീട് ഫീല്‍
ഡിംഗിനും ബ്രാവോ ഇറങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: