മെല്‍ബണ്‍: ഇന്ത്യന്‍ ലെഗ് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തി. ഇന്ത്യ- ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരത്തിനിടെ നടത്തിയ ചടങ്ങിലാണ് കുംബ്ലയെ ഇതിഹാസ താരങ്ങളുടെ നിരയിലേക്ക് ആനയിച്ചത്. ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കുംബ്ലെ. കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍, ബിഷന്‍ സിംഗ് ബേദി എന്നിവര്‍ മറ്റുള്ളവര്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കൊയ്തവരില്‍ മൂന്നാമനാണകുംബ്ലെ. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന് (800 വിക്കറ്റ്), ഓസ്ട്രേലിയന്‍ സ്റ്റാര്‍ ഷെയ്ന് വോണ്‍ (708) എന്നിവര്‍ മാത്രമേ കുംബ്ലെയ്ക്കു (619) മുന്നിലുള്ളു. ഏകദിനത്തില്‍ 337 ഇരകളെയും കുംബ്ലെ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: