സിഡ്നി: ഇന്ത്യയോടെ ദയീനയ പരാജയത്തിന്റെ നടുക്കത്തില്‍ നിന്നും മുക്തി നേടിയ ദക്ഷിണാ്രഫിക്ക ഇന്ന് ലോകകപ്പിലെ മൂന്നാം അങ്കത്തിനിറങ്ങുന്നു. തകര്‍പ്പന്‍ ഫോമിലുള്ള വെസ്റ്റിന്‍ഡീസാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.
അതേസമയം പരിക്കിന്റെ പിടിയിലാണ് ദക്ഷിണാഫ്രിക്ക. അവരുടെ പേസ് ബൗളര്‍ വെര്‍നന്‍ ഫിലാണ്ടര്‍ ഇന്ന് കളിക്കാനിറങ്ങില്ല. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരായ മത്സരത്തിനിടെയാണ് ഫിലാണ്ടര്‍ക്ക് പരിക്കേറ്റത്. ഇന്ത്യക്കെതിരായ കളിയില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കളിക്കാരുടെ പരിക്കും ദക്ഷിണാഫ്രിക്കയെ വലയ്ക്കുന്നത്. കഴിഞ്ഞദിവസം നടത്തിയ സ്കാനിങ്ങില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ വെസ്റ്റിന്‍ഡീസിനെതിരായ അടുത്ത മത്സരത്തില്‍ ഫിലാണ്ടറെ പുറത്തിരുത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഇന്ത്യക്കെതിരെ നടന്ന മത്സരത്തില്‍ നാലോവര്‍ മാത്രമെറിഞ്ഞ ഫിലാണ്ടര്‍ മുടന്തിയാണ് ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നീട് ബാറ്റ് ചെയ്യാനെത്തിയെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതുമില്ല.
മാത്രമല്ല മുന്‍നിര താരങ്ങളായ ഡിവില്ലിയേഴ്സ്, ഹാഷിം ആംല, ഡി കോക്ക് എന്നിവര്‍ ബാറ്റിംഗ് ഫോമിലേക്കുയരാത്തതും ദക്ഷിണാഫ്രിക്കയെ അലട്ടുന്നുണ്ട്. അതേസമയം വിന്‍ഡീസാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്. സിംബാബ്വെക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്രിസ് ഗെയിലും മര്‍ലോണ്‍ സാമുവല്‍സും ഉള്‍പ്പെടുന്ന ബാറ്റിംഗ്നിര അതിശക്തമാണ്. ഒപ്പം ടെയ്ലറും ഹോള്‍ഡറും ഉള്‍പ്പെടുന്ന ബൗളിംഗ് പടയും ഏത് ബാറ്റിംഗ് നിരയെയും എറിഞ്ഞിടാന്‍ കരുത്തുള്ളവരുമാണ്. ആദ്യ മത്സരത്തില്‍ അയര്‍ലന്റിനോട് പരാജയപ്പെട്ട വിന്‍ഡീസ് തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: