ആലപ്പുഴ: ഹരിപ്പാട് – വീയ്യപുരം റോഡില്‍ കരുവാറ്റ 106-ാം നമ്പര്‍ ലവല്‍ ക്രോസിന് പകരമായി പുതിയ അടിപാത നിര്‍മ്മിക്കുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കരുവാറ്റ – വീയ്യപുരം റോഡിന്റെ തുടക്കമായ വഴിയമ്പലം – കൊവാറക്കടവ് റോഡില്‍ ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ പണിയാന്‍ ഉദ്ദേശിച്ചിരുന്ന അടിപാതയിലൂടെ ഒരു ലൈന്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ കടന്നുപോകുവാന്‍ കഴിയുമായിരുന്നുള്ളു. ഈ രീതിയില്‍ അടിപാത നിര്‍മ്മിച്ചാല്‍ കരുവാറ്റ നിവാസികള്‍ക്കുള്ള പ്രധാനപ്പെട്ട റോഡ് എന്നന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു.
















