ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി വകുപ്പ് ആദ്യം കൈകാര്യം ചെയ്തിരുന്ന കടകപ്പള്ളി സുരേന്ദ്രനും അതിരപ്പിള്ളി പദ്ധയിലെടുത്ത നിലപാട് ഇടതുമുന്നണിയില്‍ അസ്യാരാസ്യങ്ങള്ക്ക് വഴിവച്ചു. പദ്ധതി നടപ്പാക്കണമെന്ന് മുന്‍ മന്ത്രി എ.കെ ബാലനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഐ ആകട്ടെ ഘടകവിരുദ്ധ നിലപാടാണ് കൈകൊള്ളുന്നത്. ഒരുകാരണവെച്ചാലും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് അവര്‍ ആണയിട്ടു പറയുന്നത്.
ലോക പ്രസിദ്ധമായ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ ജലവൈദ്യുതി നിര്‍മ്മിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാമെന്നാണ് വൈദ്യുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നിട്ട് മൂന്നരപതിറ്റാണ്ട് പിന്നിട്ട് നിരവധി ചര്‍ച്ചകളും നടന്നു. സര്‍ക്കാരുകളും മാറിമാറി വന്നു. എന്നിട്ടും ഒരു തീരുമാനത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതി ലാഭകരമാകില്ലെന്ന് മാത്രമല്ല ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ ഒരു വനമേഖലയാകെ തകര്‍ക്കപ്പെടുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ യു.പി സര്‍ക്കാരിന്റെ കാലത്തും പദ്ധതിയെ കുറിച്ച് ആവശ്യമുയര്‍ന്നിരുന്നു. എതിര്‍പ്പുകള്‍ ഏറെയുണ്ടെങ്കിലും അഭിപ്രായ ഐക്യത്തിലൂടെ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രതീക്ഷ.
അതിരപ്പിള്ളി പദ്ധതിയ്ക്ക് ഏകദേശം 1300 കോടി രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്. എന്നാല്‍ 200 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ലഭിക്കുവെന്നാണ് കരുതപ്പെടുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ഇതുമൂലം ദോഷമുണ്ടാകുമെന്നാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. ആദിവാസികളുടെ ജീവിതവും വഴിമുട്ടും. നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും ഇതെല്ലാം കണക്കിലെടുത്താണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതി എതിര്‍ക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇതേ നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തുടക്കത്തില്‍ തന്നെ പിണറായി സര്‍ക്കാര്‍ നിലപാട് വെളിപ്പെടുത്തിയതോടെ പദ്ധതിയ്ക്ക് വീണ്ടും ജീവന് വച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: