ഇടമുള: കുളങ്ങരക്കാവ് ഭഗവതിക്ഷേത്രത്തിലെ ചുറ്റമ്പലം സമര്‍പ്പണം ഇന്ന് ഉച്ചക്ക് 12ന് തന്ത്രി അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി ഹരീഷ് കെ പോറ്റിയുടെയും കാര്‍മ്മികത്വത്തില്‍ നടക്കും. ചുറ്റമ്പലസമര്‍പ്പണ സമ്മേളനം സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. അകലക്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി അബ്രഹാം പുറങ്ങനാല്‍ മുഖ്യാതിഥിയാകും.
















