മരങ്ങാട്ടുപള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5.45ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സ്വീകരണം നല്‍കും. 6.45ന് കലാസന്ധ്യയുടെ ഉദ്ഘാടനം ചലച്ചിത്രതാരം കുമാരി മീനാക്ഷി നിര്‍വ്വഹിക്കും. തുടര്‍ന്ന് പുതിയ ശ്രീകോവില്‍ സമര്‍പ്പണം നടക്കും. രാത്രി 7ന് ക്ലാസ്സിക്കല്‍ ഡാന്‍സും നടക്കും. ശനിയാഴ്ച രാവിലെ 9.30ന് ദേവീഭാഗവതപാരായണം, 10.30ന് കലംകരിക്കല്‍, 12ന് പൂരം ഇടി എന്നിവയും ഞായര്‍ രാവിലെ 9.30ന് കലശപൂജ, 11ന് കലശാഭിഷേകം, വൈകുന്നേരം 4.30ന് ഇലയ്‌ക്കാട് കോളനി ജംഗ്ഷനില്‍നിന്നും താലപ്പൊലി ഘോഷയാത്ര, സമൂഹ പറ എന്നിവയും രാത്രി 9.30ന് ഗാനമേളയും നടക്കും.
തിങ്കള്‍ രാവിലെ 9ന് കലശം, 10.23 മുതല്‍ പുനഃപ്രതിഷ്ഠാചടങ്ങുകള്‍ ആരംഭം, 11.30ന് സര്‍പ്പബലി, രാത്രി 7.30ന് ചിന്തുപാട്ട് എന്നിവയും നടക്കും.
















