ആലപ്പുഴ: കുട്ടനാട് താലൂക്കിലെ രാമങ്കരി വില്ലേജ് ഓഫീസില്‍ വസ്തുവിന്റെ പോക്കുവരവ് ക്രമക്കേടുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസറായിരുന്ന എം.കെ.ഉഷ, വില്ലേജ് അസിസ്റ്റന്റുമാരായ പി.ശിവപ്രസാദ്, ആന്റണി ജോജി എന്നിവരെ റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
വകുപ്പിന് ലഭിച്ച പരാതിയില്‍ ദക്ഷിണ മേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്റെ വസ്തു കൃത്രിമ രേഖകള്‍ ചമച്ച് വ്യാജമായി പോക്കുവരവ് ചെയ്തുനല്‍കി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
















