ആലപ്പുഴ: ആയുധ പരിശീലനം നടക്കുന്ന ജില്ലയിലെ ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടത്തുന്നവരെ അറസ്റ്റു ചെയ്യിപ്പിക്കാന്‍ സിപിഎം തന്റേടം കാട്ടണമെന്ന് ബിജെപി വെല്ലുവിളിക്കുകയണെന്നും സോമന് പറഞ്ഞു.
ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളില്‍ അക്രമം നടത്തുന്നത് ആരെന്ന് ഭക്തജനങ്ങള്‍ക്ക് അറിയാം. സര്‍ക്കാരിന്റെ വീഴ്ചകള്‍ മറയ്ക്കാന്‍ ക്ഷേത്രങ്ങളെ പോലും അപകീര്‍ത്തിപ്പെടുത്താന്‍ സിപിഎം തയ്യാറാവുകയാണ്. ഇത് അപലപനീയമാണ്.
ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം അലങ്കോലമാക്കാനും പോലീസിനെ അക്രമിച്ചതും ആരാണെന്നും ഭക്തര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അവിടെ അക്രമം നടത്തിയതിന് പിടിയിലായവരെല്ലാം സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളാണെന്നും കെ. സോമന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: