പനച്ചിക്കാട്: കലകള്‍ക്കും ആയോധന വിദ്യകള്‍ക്കും അരങ്ങേറ്റം കുറിക്കുന്നതില്‍ സരസ്വതി സാന്നിദ്ധ്യത്താല്‍ സവിശേഷ പ്രാധാന്യം കല്പിക്കുന്ന പനച്ചിക്കാട് ദക്ഷിണമൂകാംബിയില്‍ സുപ്രസിദ്ധ സിനിമാതാരം പദ്മശ്രീ ജയറാം പാണ്ടിമേളത്തിന്റെ അരങ്ങേറ്റം കുറിക്കുന്നു. മെയ് 26 ന് വെളളിയാഴ്ച രാവിലെ 8 മണിമുതല്‍ 10 മണി വരെ നടക്കുന്ന പാണ്ടിമേളത്തില്‍ മേള കുലപതിയും ശ്രീ ജയറാമിന്റെ ഗുരുവുമായ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും എഴുപത്തിയഞ്ചില്‍പ്പരം കലാകാരന്മാരും ഗുരുശിഷ്യ ബന്ധത്തിന്റെ മേളപ്പെരുക്കം തീര്‍ക്കും .
















