കോട്ടയം: നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തില്‍ എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്നിരുന്ന ശ്രീനാരായണ ദര്‍ശനോത്സവം സമാപിച്ചു.
സമാപന ദിവസമായ ബുധനാഴ്ച നടന്ന വിശ്വശാന്തിയജ്ഞം ഭക്തരുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജന. സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, മുഹമ്മ വിശ്വഗാജി മഠാധിപതി അസ്പര്‍ശാനന്ദ സ്വാമി, ശിവബോലാനന്ദ സ്വമി എന്നിവര്‍ സഹകാര്‍മ്മികരയായിരുന്നു. ഇതിന് മുന്നോടിയായി ഗുരുപൂജയും ഉണ്ടായിരുന്നു.
സമാപന സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ അവതാര ലക്ഷ്യത്തെക്കുറിച്ച് ബ്രഹ്മസ്വരൂപാനന്ദസ്വാമി പ്രഭാഷണം നടത്തി. കുറിച്ചി അദ്വൈതാശ്രമം മഠാധിപതി സ്വാമി ധര്‍മ്മ ചൈതന്യ പ്രസംഗിച്ചു.യൂണിയന്‍ പ്രസിഡന്റ് എം.മധു അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് സ്വാഗതവും വൈസ് പ്രസിഡന്റ് വി.എം. ശശി നന്ദിയും പറഞ്ഞു. അമൃതഭോജനം, ഭജന്‍സ്, പ്രസാദവിതരണം എന്നിവയും നടന്നു.
















