കോട്ടയം: 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ബൂത്തുതല പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി മുന്നോട്ട് പോകണമെന്ന് ബിജെപി സംസ്ഥാ അദ്ധ്യക്ഷന്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഭരണപരാജയവും ഇരുമുന്നണികളിലെയും അപചയവും മുതലെടുത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമപദ്ധതികളുടെ നടത്തിപ്പുകാരായി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ അഡ്വ. എസ്. ജയസൂര്യന്‍, പ്രൊഫ. ബി. വിജയകുമാര്‍, പി.ആര്. മുരളീധരന്, ലിജിന്‍ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: