പാമ്പാടി: കാലാതീതവും ദേശാതീതവുമായ പുനഃസൃഷ്ടിക്കാനാണ് ബാലഗോകുലം പ്രവര്‍ത്തിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ ജെ പ്രമീളാ ദേവി അഭിപ്രായപ്പെട്ടു.
നാളത്തെ ലോകത്തിനു വഴികാട്ടാന്‍ ശ്രീകൃഷ്ണഭഗവാന്റെ ധര്‍മ്മ നിഷ്ഠ മനസ്സില്‍ ഉറപ്പിച്ച ബാലഗോകുലം പ്രവര്‍ത്തകര്‍ക്ക് സാധിക്കും എന്നും കൂട്ടിച്ചേര്‍ത്തു. ളാക്കാട്ടൂര്‍ നടന്ന ബാലഗോകുലം സംസ്ഥാന ബാലമിത്രശില്പശാലയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ശിബിരാധികരി ഡോ എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ പി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത ഗാനരചയിതാവ് ഒ എസ് ഉണ്ണികൃഷ്ണന്‍ മുഖ്യാഥിതി ആയിരുന്നു. , സ്വാഗതസംഘം ജനറല്‍ സെക്രട്ടറി എം അരുണ്‍, ശിബിരകാര്യവാഹ് ബി എസ് ബിജു, ബാലഗോകുലം ജില്ലാ സെക്രട്ടറി പ്രതീഷ്‌മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
















