ഷൊര്‍ണ്ണൂര്‍. നാടുവാഴിത്ത ഭരണ വീഥികളില്‍ ഒളിമങ്ങാത്ത ഐതീഹ്യ പെരുമകളുണര്‍ത്തി കവളപ്പാറ ആരിയങ്കാവ് പൂരം പൂത്തിറങ്ങി.
തട്ടക ദേശങ്ങളിലൂടെ നാട്ടു വഴികളിലൂടെ ആര്‍പ്പും കുരവയുമായെത്തിയ പൊയ്‌ക്കുതിര ഒന്നാന്നായി ക്ഷേത്രത്തിലെത്തി, വിണ്ണിലേക്ക് ഉയര്‍ന്നും താഴ്ന്നും കളിച്ചു തൊഴുതിറങ്ങി.
ഓര്‍മകളുടെ അവശേഷിപ്പായി ഇന്നും നിലനില്‍ക്കുന്ന കവളപ്പാറ കൊട്ടാരത്തിന്റെ മുന്നിലൂടെ യുവത്വത്തിന്റെ ആവേശത്തിലൊഴുകിയെത്തിയ കുതിരകള്‍ ചടുലതയോടെ ആരിയങ്കാവ് ക്ഷേത്രത്തിലേക്ക് നീങ്ങിയപ്പോള്‍ 96 ദേശങ്ങളിലെ പൂരം ഉച്ചത്തിലായി. പഞ്ചവാദ്യം, പൂതന്‍, തിറ, കരിവേല, നായാടി മറ്റു നാടന്‍ കലാരൂപങ്ങളും അണിനിരന്നു. ഇന്നലെ വൈകിട്ട് കാരക്കാട് ,കവളപ്പാറ, ചെറുക്കാട്ട്പ്പുലം, കൂനത്തറ , തെക്കുമുറി, വടക്കുമുറി എന്നീ ദേസ കുതിരകളും ക്ഷേത്രത്തിലെത്തി കളിച്ചിറങ്ങി. ശ്രീരാമ പട്ടാഭിഷേകത്തോടെ 21 ദിവസത്തെ തോല്‍പ്പാവക്കൂത്തിനും സമാപനമായി.
















