മേപ്പാടി:പഞ്ചായത്തു ഭരണ സമിതിയുടെ അഴിമതി അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പഞ്ചായത്തു കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി.ബസ്റ്റോപ്പ് നിർമ്മാണം , വീട്ടുനികുതി പിരിക്കൽ മുതലായവയിൽ വൻ അഴിമതിയും , കെടുകാര്യസ്ഥതയും , സ്വജനപക്ഷപാതവുമാണ് നടന്നിട്ടുള്ളത് .12 ലക്ഷം രൂപയോളം മുടക്കി നിർമ്മിച്ച ബസ്റ്റോപ്പ് ടെൻഡർ നടപടികളൊന്നും തന്നെ പൂർത്തിയാക്കാതെയാണു നിർമ്മാണം നടത്തിയത് , ആയിരക്കണക്കിനു വിദ്യാർത്ഥികളും , പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു വരുന്ന രോഗികളും പഞ്ചായത്തിൽ വരുന്ന സാധാരണക്കാരും ആശ്രയിക്കുന്ന ബസ്കാത്തിരിപ്പു കേന്ദ്രം പത്താൾക്കുപോലും കയറിനിൽക്കാൻ കഴിയാത്തത്രയും സ്ഥലപരിമിതിയുള്ളതാണ് ,
വീട്ടുനികുതി പിരിക്കലിലും വൻ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു മുൻ വർഷങ്ങളിൽ സ്വീകരിച്ച നികുതിയെക്കുറിച്ചുള്ള ഒരു രേഖയും പഞ്ചായത്തിൽ ഇല്ല , നികുതിസ്വീകരിക്കാൻ മുൻ വർഷങ്ങളിൽ സാധ്യമല്ലാതിരുന്ന നിർമ്മാണചട്ടങ്ങൾ ലംഘിച്ച കെട്ടിടങ്ങൾക്കും ഈ വർഷം നികുതി സ്വീകരിച്ചിരിക്കുന്നു , കുടിലുകൾക്കുപോലും ഭീമമായ തുക നികുതി അടക്കണമെന്ന് നോട്ടീസ് നൽകിയിരിക്കുന്നു , പഞ്ചായത്തു പ്രസിഡണ്ടും സ്റ്റാൻഡിംങ് കമ്മറ്റിചെയർമാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇരുപക്ഷമായി നിന്നുകൊണ്ടുള്ള അധികാര വടംവലിയിലേക്കെത്തിച്ചിരിക്കുന്നു.
ഇതുമൂലം ഭരണസമിതിക്ക് ഉദ്യോഗസ്ഥരുടെ മേൽ ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു , ഈ അവസ്ഥക്കു പ്രതിവിധിയായി ഭരണസമിതിലപിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്തണമെന്നും , അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ധർണ്ണസമരത്തിലൂടെ ബിജെപി മേപ്പാടി പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു .ധർണ്ണ ജില്ലാ അദ്ധ്യക്ഷൻ സജിശങ്കർ ഉദ്ഘാടനം ചെയ്തു , ശ്രീധരൻ മേപ്പാടി അദ്ധ്യക്ഷത വഹിച്ചു , ഷാജിമോൻ ചൂരൽമല, കെ.മോഹൻദാസ്, കെ ശാന്തകുമാരി, ടി എം സുബീഷ്, പ്രവീൺ , രാധാകൃഷ്ണൻ സനോജ്, ഹരീഷ് മുതലായവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: