പിലാത്തറ: കടന്നപ്പള്ളിയിലെ വിവിധ മേഖലകളില്‍ കാട്ടുപോത്തിന്റെ വിളയാട്ടം രൂക്ഷമായി. വനം വകുപ്പും നാട്ടുകാരും ഇതിനെ കെണിയിലാക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. കാട്ട്‌പോത്തിന്റെ ശല്യം മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന അവസ്ഥയാണ്. ഏറെ നാള്‍ മുമ്പ് കാട്ട് പോത്ത് ശല്യം രൂക്ഷമായപ്പോള്‍ വനം വകുപ്പിനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുകയും സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ ഉന്നത സംഘം ഈ പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് കിണറിന് നേരിയ പലവെച്ച് പുല്ല് നട്ട് കെണി വെച്ചെങ്കിലും പലക പൊട്ടിയപ്പോള്‍ പോത്ത് രക്ഷപ്പെടുകയായിരുന്നു. തുമ്പോട്ട, പാടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുപോത്ത് വന്നതായി പലരും കണ്ടു. രാത്രികാലത്താണ് പാത്ത് നാട്ടിലിറങ്ങുന്നത്.
















