മുഹമ്മ: നിര്‍ദ്ധന രോഗികളുടെ ചികിത്സയ്‌ക്കായി കുരുന്നുകള്‍ ഭക്ഷ്യമേളയിലൂടെ സമാഹരിച്ച പണം കൈമാറി. കാവുങ്കല്‍ പഞ്ചായത്ത് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയാണ് സ്‌കൂളില്‍ എത്തിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തുന്നതിനാണ് ഭക്ഷ്യമേള സംഘടിപ്പിച്ചതെന്ന് ഹെഡ്മിസ്ട്രസ് പി.കെ. സാജിത പറഞ്ഞു.
കാവുങ്കല്‍ മുല്ലശ്ശേരി ഭാര്‍ഗവി, സൗദ വെളിയില്‍, പൊന്നപ്പന്‍ പൊക്കലയില്‍, പൊന്നപ്പന്‍ ചിറയില്‍ എന്നിവര്‍ക്ക് 50-ാം വാര്‍ഷിക സമാപന സമ്മേളത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് ധനസഹായം വിതരണം ചെയ്തു.
















