കണ്ണൂര്‍: കള്ളും ബിയറും വൈനും മദ്യമല്ലെന്ന് പറഞ്ഞ് കേരള സര്‍ക്കാരിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച അറ്റോര്‍ണി ജനറല്‍ രാജിവെക്കണമെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.അഹമ്മദ് മാണിയൂര്‍ ആവശ്യപ്പെട്ടു. അറ്റോര്‍ണി ജനറലിന്റെ കണ്ടെത്തലിനു വിരുദ്ധമായി പാതയോരത്തെ മുഴുവന്‍ മദ്യശാലകളും വിവേചനമില്ലാതെ പൂട്ടണമെന്ന സുപ്രീം കോടതി വിധിയിലൂടെ അറ്റോര്‍ണി ജനറലിന്റെ ദുഷ്ടലാക്ക് വ്യക്തമായിരിക്കുകയാണെന്നും ആയതിനാല്‍ അദ്ദേഹത്തിന് സ്ഥാനത്തു തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാതയോര മദ്യശാലകളെ സംബന്ധിച്ച പരമോന്നത നീതിപീഠത്തിന്റെ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഷ്‌റഫ് മമ്പറം സ്വാഗതവും എ.രഘുമാസ്റ്റര്‍ നന്ദിയും പറഞ്ഞു. രാജന്‍ കോരമ്പേത്ത്, വി.ദേവദാസ്, ടി.ചന്ദ്രന്‍, വി.വി.ചന്ദ്രന്‍, ഇസബെല്‍ സൗമി, സി.കാര്‍ത്യായനി ടീച്ചര്‍, അരിപ്പ സുരേഷ്, ഹരി ചക്കരക്കല്‍, രമേശന്‍ മാമ്പ, റോസ് ചക്കരക്കല്‍ എന്നിവര്‍ സംസാരിച്ചു.
















