കണ്ണൂര്‍: അഞ്ചരക്കണ്ടി തട്ടാരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ ലിജേഷിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും സ്ത്രീകളെ മര്‍ദ്ദിക്കുകയും വീട് അക്രമിക്കുകയും ചെയ്ത സിപിഎം കാടത്തത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അഭ്യര്‍ത്ഥിച്ചു. തലശ്ശേരി തിരുവാണിച്ചാലിലും സിപിഎം ക്രിമിനിലുകള്‍ നടത്തിയ അക്രമത്തില്‍ സ്ത്രീകളടക്കം നാലുപേര്‍ക്ക് മാരകമായ പരിക്കേറ്റു. സര്‍വ്വകക്ഷിസമാധാനയോഗം നടന്ന തൊട്ടടുത്തദിവസം തന്നെയാണ് ഇത്തരം അക്രമങ്ങള്‍ നടത്തുന്നത്. നാട്ടില്‍ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്നത്‌കൊണ്ടാണ് ബിജെപി പ്രതികരിക്കാതിരിക്കുന്നത്. ഇത് ദൗര്‍ബല്യമായി സിപിഎം കണക്കാക്കേണ്ടെന്നും സത്യപ്രകാശ് പറഞ്ഞു.
















