കോട്ടയം: കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വെറും പരീക്ഷാ നടത്തിപ്പുകേന്ദ്രമായും കെടുകാര്യസ്ഥതയുടെ പര്യായമായും മാറിയിരിക്കുന്നുവെന്ന് യുവമോര്‍ച്ച ആരോപിച്ചു. തൊഴില്‍രഹിതരും അഭ്യസ്ഥവിദ്യരുമായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാഹചര്യമൊരുക്കേണ്ട പിഎസ്‌സിയും സംസ്ഥാനസര്‍ക്കാരും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടതിനുപകരം രണ്ടും രണ്ടുവഴിക്കാണ് നീങ്ങുന്നത്. സര്‍ക്കാര്‍ മേഖലയിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുവാനോ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കുവാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഇതേ സര്‍ക്കാര്‍തന്നെ മന്ത്രി ബന്ധുക്കളെയും സ്വന്തക്കാരെയും താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കുവാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്നു.
24 മണിക്കൂറിനുള്ളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുവാന്‍ വകുപ്പു മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രിയും തയ്യാറാകുന്നില്ല. 23ഓളം വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുന്നു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നു. സ്ട്രാറ്റജിക് സര്‍വ്വെ ഡിപ്പാര്‍ട്ടുമെന്റില്‍ ജീവനക്കാരുടെ കുറവുമൂലം ഫയലുകള്‍ കെട്ടിക്കിടക്കുകയും കേന്ദ്രഫണ്ട് വിനിയോഗം കൃത്യമായി നടത്തുവാന്‍ സാധിക്കാതെ വരികയും ചെയ്തിരിക്കുന്നു. അധികാരത്തിലെത്തിയാല്‍ ഒഴിവുകള്‍ നികത്തി ജോലി നല്‍കുമെന്നു പറഞ്ഞവര്‍ യുവജനവിരുദ്ധ നടപടികളുമായി മുമ്പോട്ടു പോകാനാണ് തീരുമാനമെങ്കില്‍ യുവമോര്‍ച്ച അതിനെതിരെ ശക്തമായി പോരാടും.
കാലാവധി തീരാറായ പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി ദീര്‍ഘിപ്പിക്കുക. റാങ്ക്‌ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥകള്‍ക്ക് ഉടന്‍ നിയമനം ലഭ്യമാക്കുക. പിഎസ്‌സി നിയമനം അവകാശമാണ് ഔദാര്യമല്ല എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ, കെ.എസ്. ഗോപന്‍, സോബിന്‍ലാല്‍, രമ്യകൃഷ്ണന്‍, സന്ദീപ് ജെ., സംസ്ഥാന സമിതിഅംഗം വിജയകുമാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.
















