ആലപ്പുഴ: 2009 ല്‍ മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ‘കേശു’ വിന്റെ പ്രദര്‍ശനത്തോടെ ജില്ലയിലെ കുട്ടികളുടെ ചലച്ചിത്രമേളയ്‌ക്ക് തുടക്കമായി. ചില്‍ഡ്രണ്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്‍ഡ്യയും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് മേള ഒരുക്കുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ‘മാസ്റ്റര്‍ മിനോണ്‍’ മുഖ്യാതിഥിയായെത്തി. കുട്ടികള്‍ക്കായുള്ള തെരഞ്ഞെടുക്കപ്പെട്ട ആറ് ചലച്ചിത്രങ്ങള്‍ ജില്ലയിലെ ഓരോ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കും. ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന്‍ നിര്‍വഹിച്ചു.
















