മാവേലിക്കര: കണ്ടിയൂരില്‍ തൊണ്ണൂറു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കണ്ടിയൂര്‍ കുരുവിക്കാട് ബിന്ദു ഭവനത്തില്‍ ഗിരീഷ്(23) വൈകൃതങ്ങള്‍ക്കും ലഹരിക്കും അടിമയെന്ന് പോലീസ്. മദ്യം ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രതിയ്‌ക്ക് ലൈംഗിക വൈകൃതങ്ങള്‍ ഏറെ ഉണ്ട്.
ഇയാള്‍ മൃഗങ്ങളെ വരെ ലൈംഗിക വൈകൃതത്തിന് ഉപയോഗിച്ചിരുന്നതായി കുറ്റ സമ്മതത്തില്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണിലും മറ്റുമായി സ്ഥിരമായി അശ്ലീല വീഡിയോ കാണുന്നതും പ്രതിയുടെ വിനോദമാണ്.
ആദ്യമായാണ് ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നും പ്രതി പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരികള്‍ ഉപയോഗിക്കുന്ന ആളാണൊ എന്നറിയാന്‍ പരിശോധന നടത്തിയതായും അതിന്റെ റിപ്പോര്‍ട്ട് ഉടനടി ലഭിക്കുമെന്നും അടിപിടി കേസുകള്‍ ഉള്‍പ്പടെ മൂന്നു കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
















