ചെമ്പേരി: കതിരില്‍ വളം വെക്കുന്ന രീതി പാടെ മാറേണ്ടതാണെന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കരിയര്‍ ഗുരു ഡോ:പി.ആര്‍.വെങ്കിടരാമന്‍. വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ചെമ്പേരി ജെ.സി.ഐയുടെ നേതൃത്വത്തില്‍ നടന്ന’ കരിയര്‍ എക്‌സ്‌പോ 2017 ല്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. പ്ലസ് ടുവിനു ശേഷമുള്ള മത്സര പരീക്ഷകള്‍ക്ക് കുട്ടികള്‍ പ്രാപ്തരാകണമെങ്കില്‍ അടിസ്ഥാന വിഷയങ്ങളിലുള്ള പ്രാവീണ്യം ഏഴാം ക്ലാസു മുതല്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് മേഖലയിലെ നൂതന തൊഴില്‍ സാധ്യതകളെക്കുറിച്ച് ട്രെയിനര്‍ സോവിന്‍ തോമസും ക്ലാസെടുത്തു. ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലെ ഹയര്‍ സെക്കണ്ടറി വിദ്യാത്ഥികളും മാതാപിതാക്കളും എക്‌സ്‌പോയില്‍ പങ്കെടുത്തു. ചടങ്ങ് വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ: സോണി വടശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ്മാനുവല്‍പുത്തനാല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഷാജി വര്‍ഗ്ഗീസ്, പി.പി.രമേശന്‍, ഫ്രാന്‍സീസ് ആളാത്ത്, സജി പുതുശേരി, രാജേഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
















