ആലപ്പുഴ: സ്വച്ഛ് ഭാരതിന്റെ ഭാഗമായി ആലപ്പുഴ ലൈറ്റ് ഹൗസില്‍ തുറന്ന രണ്ടു ശുചിമുറികളുടെ ഉദ്ഘാടനം ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് ഡയറക്ടര്‍ മധുകര്‍ ജി.ഗുഡാദെ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം, തങ്കശേരി എന്നിവിടങ്ങളിലെ ലൈറ്റ് ഹൗസുകളിലും പുതുതായി ശുചിമുറി നിര്‍മാണം പൂര്‍ത്തീകരിച്ചു സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ആധുനിക സജ്ജീകരണങ്ങളും ശുചിമുറികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ലൈറ്റ് ഹൗസ് പരിസരത്ത് ഒരു ശുചിമുറി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേര്‍തിരിച്ചു നിര്‍മിച്ച കെട്ടിടമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ രവിചന്ദ്രനും ലൈറ്റ് ഹൗസ് സന്ദര്‍ശിച്ചു.
















