പിലാത്തറ: എരമം കുറ്റൂര്‍ പഞ്ചായത്ത് 201718 വാര്‍ഷിക ബജറ്റില്‍ കാര്‍ഷിക ഉല്‍പാദന മേഖലക്ക് മുന്‍തൂക്കം. 14,96, 25,002 രൂപ വരവും 14,87, 40,000 ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ.പി.രമേശന്‍ അവതരിപ്പിച്ചു. തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാന്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ക്ക് തുക വകയിരുത്തി. ജൈവ പച്ചക്കറി വ്യാപനങ്ങള്‍ക്കും നെല്‍കൃഷി സംരംക്ഷിക്കാനും വയോജന പരിപാലനത്തിനും തുക വകയിരുത്തി. പ്രസിഡന്റ് കെ.സത്യഭാമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.സതീശന്‍ സംസാരിച്ചു.
















