കടുത്തുരുത്തി: അടിപിടിക്കേസില്‍ ഒളിവില്‍പോയ സഹോദരങ്ങളായ പ്രതികള്‍ 18വര്‍ഷത്തിന് ശേഷം പിടിയിലായി. കുറവിലങ്ങാട് ഇലയ്‌ക്കാട് സ്വദേശികളായ കാട്ടാമ്പിള്ളില്‍ സന്തോഷ് സഹോദരന്‍ സജീവ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 1999ല്‍ മധുവേലിയിലാണ് കേസിന് ആസ്പദമായ സംഭവം. ഇതിന് ശേഷം ഇലയ്‌ക്കാട്ടുള്ള സ്ഥലവും വീടുമെല്ലാം വിറ്റ് ഇരുവരും കുടുംബത്തിനൊപ്പം പാലക്കാട്ടെത്തി താമസിക്കുകയായിരുന്നു. മധുരവേലിയില്‍ താമസിച്ചിരുന്ന ഇവരുടെ മാതൃസഹോദരന്‍ പലിശയ്‌ക്ക് പണം നല്‍യിരുന്ന ഇവിടുത്തുകാരനായ സുനില്‍ എന്നയാളുമായി 300 രൂപയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
സുനില്‍ ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി കൊടുത്തിരുന്നു. പിന്നീട് പലതവണ വാറണ്ട് അയച്ചിട്ടും ഇരുവരും ഹാജരാകാതെ വന്നതോടെ എല്‍പി(ലോംങ് പെന്‍ഡിംഗ്)കേസായി ഇതു കോടതി പ്രഖ്യാപിച്ചിരുന്നു. ഇരുവരും പാലക്കാട് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കടുത്തരുത്തി പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
















