അമ്പലപ്പുഴ: ഉടമ കോടികളുമായി മുങ്ങിയ ധനകാര്യ സ്ഥാപനം പോലീസ് തുറന്നു പരിശോധിച്ചു. അമ്പലപ്പുഴ കച്ചേരി മുക്കിനു സമീപം പ്രവര്‍ത്തിച്ച തെക്കേമഠം ഫൈനാന്‍സാണ് ഇന്നലെ അമ്പലപ്പുഴ പോലീസ് തുറന്നു പരിശോധിച്ചത്.
ഏതാനും ദിവസം മുമ്പാണ് സ്ഥാപനഉടമ മോഹനമ്പിള്ള നിക്ഷേപകരുടെപണവും സ്വര്‍ണ്ണവുമായി മുങ്ങിയത്. തുടര്‍ന്ന് നിക്ഷേപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥാപനം സീല്‍ ചെയ്തിരുന്നു. ഇതിനുശേഷം സ്ഥാപനം തുറന്നു പരിശോധിക്കാന്‍ പോലീസ് കോടതിയുടെ അനുവാദം തേടിയിരുന്നു.
ഇന്നലെ ഇതിനു അനുവാദം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥാപനം തുറന്നു പരിശോധിച്ചത്. സ്ഥാപനത്തിന്റെ ലോക്കര്‍ തുറന്ന നിലയിലായിരുന്നു.
ഇവിടെയുണ്ടായിരുന്ന രേഖകള്‍ അമ്പലപ്പുഴ വില്ലേജ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ചശേഷം സ്റ്റേഷനിലേക്ക് മാറ്റി. നിരവധി നിക്ഷേപകര്‍ ഇപ്പോഴും പരാതിയുമായി എത്തുന്നുണ്ട് എന്ന് പോലീസ് പറഞ്ഞു.
















