ആലപ്പുഴ: ആലിശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ എസ്ഡിപിഐ, സിപിഎം ശ്രമം.
യഥാര്‍ത്ഥ പ്രതി വട്ടയാല്‍ വാര്‍ഡ്, തൈപ്പറമ്പില്‍ വീട്ടില്‍ അനന്തു എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ് പിടികൂടുകയും കൊലപാതകത്തിനു ഉപയോഗിച്ച ആയുധം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനുശേഷവും കുപ്രചരണവുമായി ഇവര്‍ രംഗത്തുതുടരുന്നതില്‍ ദുരൂഹതയുണ്ട്. സംഭവം നടന്നയുടനെ പ്രതികള്‍ സംഘപരിവാറാണെന്ന് വ്യാപക പ്രചരണം നടത്തി. എന്നാല്‍ ഇവരുടെ കെണിയില്‍ വീഴാതെ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടര്‍ന്നതുകൊണ്ടാണ് യഥാര്‍ത്ഥ പ്രതി പിടിയിലായത്.
ഇതോടെ കൊലപാതകം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കാനുള്ള ശ്രമം പൊളിയുകയായിരുന്നു. തുടര്‍ന്ന് വര്‍ഗ്ഗീയ സംഘടനയായ എസ്ഡിപിഐ യെ മുന്നില്‍നിര്‍ത്തി സിപിഎം കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയത്.
ഇതിന്റെ ഭാഗമായി മരണപ്പെട്ട യുവാവിന്റെ ബന്ധുക്കളെ തെറ്റിധരിപ്പിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരാതികൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. വര്‍ഗീയ സംഘടനകളെ ഉപയോഗിച്ച് യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാനും പകരം സംഘപരിവാര്‍ പ്രവര്‍ത്തകരെ കുടുക്കാനുമാണ് സിപിഎം ശ്രമിക്കുന്നത്. യുവാവിന്റെ മരണത്തെ തുടര്‍ന്ന് മതസഘര്‍ഷമുണ്ടാക്കാനാണ് എസ്ഡിപിഐ ശ്രമിച്ചത്.സംഭവത്തിന്റെ അടുത്തദിവസം ആലിശ്ശേരി ക്ഷേത്രത്തിലെ പൂജാരിയെ എസ്ഡിപിഐ ക്കാര്‍ മര്‍ദ്ദിച്ചിരുന്നു.ഇതിലുടെ മത സംഘര്‍ഷമുണ്ടാക്കാനായിരുന്നു ശ്രമം.
















