ഇരിട്ടി: തിരുവനന്തപരുത്ത് നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ മുഴക്കുന്ന് പഞ്ചായത്തിലെ കുട്ടികള്‍ക്കും പരിശീലകര്‍ക്കും പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് വിജയികളെ വേദിയിലേക്ക് ആനയിച്ചത്. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന ഉപഹാരസമര്‍പ്പണം നടത്തി.
















