ഇരിട്ടി: ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ റവന്യു അദാലത്ത് നടത്തുന്നു. പോലീസിന്റെ നേതൃത്വത്തില്‍ സൗജന്യമായി 30 വീടുകള്‍ക്ക് വൈദ്യുതീകരണവും നടത്തും. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് പോലീസുദ്യോഗസ്ഥര്‍ ആദിവാസികളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നാളെ രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി, കളക്ടര്‍ തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും. ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍ തുടങ്ങിയവ യോഗത്തില്‍ തീര്‍പ്പാക്കും. 325 പരാതികള്‍ മുന്‍കുട്ടി ജനമൈത്രി പോലീസ് സ്വീകരിച്ച് വിവിധ വകുപ്പുകളില്‍ നേരിട്ടെത്തിച്ച് പ്രശനപരിഹാരമുണ്ടാക്കും.
















