ഇരിട്ടി: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിലവര്‍ദ്ധന ഹോട്ടല്‍ ഉടമകള്‍ പിന്‍വലിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. വേണ്ടത്ര ചര്‍ച്ചചെയ്യാതെ എടുത്ത ഈ തീരുമാനത്തില്‍ നിന്നും ഹോട്ടലുടമകള്‍ പിന്നോട്ടുപോയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി യുവമോര്‍ച്ച മുന്നോട്ടു വരുമെന്ന് മണ്ഡലം കമ്മറ്റി അറിയിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പ്രിജേഷ് അളോറ, അജേഷ് നടുവനാട്, മനോജ്, രാജേഷ് കീഴൂര്‍ എന്നിവര്‍ സംസാരിച്ചു.
















