കണ്ണൂര്‍: പള്ളിയാംമൂലയിലെ അഗസ്ത്യാശ്രമത്തില്‍ നാഗപ്രതിഷ്ഠയും ആദിപരാശക്തി പ്രതിഷ്ഠാ മഹോത്സവവും നടന്നു. ചടങ്ങുകള്‍ക്ക് കുബേരന്‍ നമ്പൂതിരിപ്പാട്, രമേശന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നലെ പുലര്‍ച്ചെ മുതല്‍ തുടങ്ങിയ ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
കര്‍ണാടക ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡിഎച്ച് ശങ്കരമൂര്‍ത്തി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. കണ്ണൂരിന്റെ ഗതാഗത നിയന്ത്രണത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കണ്ണൂര്‍ സിറ്റി പൊലീസ് ഹോംഗാര്‍ഡ് ടി.വി.മാധവനെ ചടങ്ങില്‍ ആദരിച്ചു.
















