പയ്യന്നൂര്‍: മാതമംഗലം രാഗലയം കലാക്ഷേത്രത്തിന്റെ ചെണ്ടമേള അരങ്ങേറ്റവും വാദ്യകലാ പുരസ്‌കാര സമര്‍പ്പണവും നടന്നു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കേശവതീരം മാനേജിംഗ് ട്രസ്റ്റി വെദിരമന വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം നേടിയ രാമകൃഷ്ണന്‍ കണ്ണോമിനെ ആദരിച്ചു. നാമദേവ ഷേണായി, ജയരാജ് മാതമംഗലം, സി.വി.മധുസൂദനന്‍, വിദ്യാധരന്‍ പെരുവാമ്പ, ദാമോദരന്‍ വെള്ളോറ, കെ.വി.വേണുഗോപാലന്‍, എ.വി.അരുണ, രമേശന്‍ പെരുന്തട്ട എന്നിവര്‍ സംസാരിച്ചു. അമ്പത് കലാകാരന്മാര്‍ അണിനിരന്ന ചെണ്ടമേളവും അരങ്ങേറി.
















