പാനൂര്‍: ബേസില്‍ പീടിക ശ്രീനാരായണ കലാ സാംസ്‌കാരിക വേദിയുടേയും നാട്ടകം സാംസ്‌കാരിക വേദിയുടേയും ആഭിമുഖ്യത്തില്‍ പുസതകവിതരണോദ്ഘാടനവും സംവാദവും സംഘടിപ്പിച്ചു. ഡോ: കെ.കെ.രാജാറാമിന്റെ അധ്യക്ഷതയില്‍ പ്രേമാനന്ദ് ചമ്പാട് ഉദ്ഘാടനം ചെയ്തു.പി.ഗോവിന്ദന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി. സജീവ് ഒതയോത്ത് നാം നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മുടെ മാതാപിതാക്കള്‍ എന്ന വിഷയം അവതരിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.കെ.വിജയന്‍ മാസ്റ്റര്‍ ആശംസ പ്രസംഗം നടത്തി. വി.രാഗേഷ് സ്വാഗതവും കെ.ടി.കെ.മനീഷ് നന്ദിയും പറഞ്ഞു.
















