കണ്ണൂര്‍: കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം ജില്ലയിലെ 29 സഹകരണ ബാങ്കുകള്‍ക്ക്/സംഘങ്ങള്‍ക്ക് അര്‍ഹതപ്പെട്ട 20,66,400 രൂപയില്‍ 17,60,750 രൂപ ജില്ലാ സഹകരണ ബാങ്കിനും 3,05,650 രൂപ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനും അനുവദിച്ച് ഉത്തരവായി. ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും ബാങ്ക് ഹെഡ് ഓഫീസിലും ശാഖകളിലുമുളള നോട്ടീസ് ബോര്‍ഡില്‍ പരിശോധനക്കായി പ്രദര്‍ശിപ്പിക്കും.
















