ചെറുപുഴ: ചെറുപുഴ, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ചെറുപുഴയില്‍ നടന്ന ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പില്‍ 150 ഓളം ആളുകള്‍ പങ്കെടുത്തു. രക്തസമ്മര്‍ദ്ദം, പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍, ക്രിയാറ്റിന്‍, ഹെപ്പറ്റെറ്റിസ് ബി. എന്നിവ പരിശോധിച്ചു. മുത്തൂറ്റ് സ്‌നേഹാശ്രയ പദ്ധതിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ക്ലബ് പ്രസിഡന്റ് ടോമി തോമസ്, സെക്രട്ടറി വര്‍ഗീസ് പുന്നയ്‌ക്കല്‍, കെ.എ.സെബാസ്റ്റ്യന്‍, പി.എസ്.സുരേന്ദ്രന്‍, ഗോപി കാഞ്ഞിരങ്ങാടന്‍, ബെന്നി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വൈകുന്നേരം നടന്ന ബോധവത്കരണ ക്ലാസ് ഡോ.രാജീവ് നയിച്ചു.ടോമി തോമസ് അധ്യക്ഷനായി. ഷിബി ബെന്നി, കെ.കെ.വേണു, ജോണ്‍ ജോസഫ് തയ്യില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ചടങ്ങില്‍ പരിശോധനാ ഫലങ്ങള്‍ വിതരണം ചെയ്തു. ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് പദ്ധതി പ്രകാരം നല്‍കും.
















