പുതിയതെരു: ചിറക്കല്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ബിവറേജ് ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപവാസ സമരം നടത്തി. ഉപവാസസമരം രാവിലെ 10 ന് ആരംഭിച്ചു. അവദൂതാശ്രമം സ്വാമി സാധു വിനോദ്, സിസ്റ്റര്‍ ജ്യോതിസ് പാലക്കല്‍ ഹൃദയാരം, മദ്യനിരോധന സമിതി സ്‌റ്റേറ്റ് സെക്രട്ടറി ടി.പി.ആര്‍ നാഥ്, സ്വാതന്ത്രസമര സേനാനി പി. നാരായണന്‍ എന്നിവര്‍ ഉല്‍ഘടന പരിപാടിയില്‍ പങ്കെടുത്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
വൈകുന്നേരം 4 മണിക്ക് നടന്ന സമാപന പരിപാടിയില്‍ ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ കെ.ജി.ബാബു, സുമ ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സുരേഷ്‌വര്‍മ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നവീന്‍ കൃഷ്ണ നന്ദി പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍മാരായ രൂപ ഗോപാലന്‍, കെ.രമേശന്‍ എന്നിവര്‍ പങ്കെടുത്തു നിരവധി സ്ത്രീകളും കുട്ടികളും ഗാനങ്ങള്‍ പാടിയും കവിതകള്‍ ആലപിച്ചും സമരപരിപാടിയില്‍ പങ്കെടുത്തു.
















