പാലാ: വാട്സ്ആപ്പ് സന്ദേശത്തിലൂടെ നഗരസഭാ ചെയര്‍പേഴ്സണേയും വനിതാ കൗണ്‍സിലറേയും അപമാനിച്ച സംഭവത്തിലൂടെ വിവാദമായ വിഷയം നിലനില്‍ക്കെ സംസ്ഥാന വനിതാ കമ്മീഷന് അംഗം ഡോ. ജെ പ്രമീളാ ദേവി ഇന്ന് പാലാ നഗരസഭയിലെത്തുന്നു. മുഴുവന്‍ കൗണ്‍സിലര്‍മാരുമായും ആശയവിനിമയം നടത്തുന്ന അംഗം വനിതാ കൗണ്‍സിലര്‍മാരെ പ്രത്യേകം കാണുന്നുണ്ട്. ഇത് സംബന്ധിച്ച് ചെയര്‍പേഴ്സണ്‍ ലീന സണ്ണി വനിതാ കമ്മീഷന് പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: