കോട്ടയം: വനിതാ ദിനത്തോടാനുബന്ധിച്ച് മാന്നാനം കെ.ഇ. കോളേജില്‍ എസ്.എഫ്.ഐ. യൂണിയന്റെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ച അശ്ശീല പോസ്റ്ററിനെതിരെ പ്രതിഷേധിച്ച് എബിവിപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കെ.ഇ. കോളേജിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. പ്രദര്‍ശിപ്പിച്ച പോസ്റ്റര്‍ അശ്ശീലവും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുമുള്ളതാണ്. സ്ത്രീകളുടെ ശരീരാവയവങ്ങളുടെ ചിത്രം വരച്ചും അശ്ശീലമായി വര്‍ണ്ണിച്ചുമാണ് പോസ്റ്റര്‍. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സ്ത്രീ സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററിനെതിരെവിദ്യാര്‍ത്ഥികളില്‍നിന്നും അധ്യാപകരില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ഭരണത്തണലില്‍ എസ്എഫ്‌ഐ ഈ വിഷയത്തെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അക്രമങ്ങള്‍ നിലനില്‍ക്കുന്ന സഹചാര്യത്തിലാണ് എസ്എഫ്‌ഐയുടെ അശ്ശീല പോസ്റ്റര്‍., ഇത് സ്ത്രീ സമൂത്തിന് നേരേയുള്ള വെല്ലുവിളിയാണ്. പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച യൂണിയന്‍ അംഗങ്ങളെ പുറത്താക്കി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എബിവിപി മാര്‍ച്ച് നടത്തുന്നത്.
















