രാമപുരം: പാലാ തൊടുപുഴ റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നു. അടുത്ത കാലത്തായി നിരവധി പേരുടെ ജീവനാണ് റോഡില്‍ പൊലിഞ്ഞത.് ആധുനിക നിലവാരത്തോടെ റോഡുപണി പൂര്‍ത്തിയാക്കിയതോടെയാണ് അപകടങ്ങള്‍ വര്‍ദ്ധിച്ചത്.
തുടരെ തുടരെയുണ്ടാകുന്ന അപകടങ്ങളില്‍ ജനങ്ങള്‍ ആശങ്കയിലാണ.് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരും ഭീതിയിലാണ്. അപകടങ്ങളില്‍ അംഗവൈകല്യം സംഭവിച്ചവരും നിരവധിയാണ്. ഐങ്കൊമ്പില്‍ തന്നെ വ്യത്യസ്ത വാഹനാപകടത്തില്‍ 2 പേര്‍ മരണമടയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പിഴക് കവലയ്‌ക്ക് സമീപമുള്ള വളവില്‍മാത്രം 22 അപകടങ്ങള്‍ നടന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലത്തിന് സമീപം 10 ലധികം അപകടങ്ങള്‍ നടന്നു. ഏതാനും ദിവസം മുന്‍പ് പാലത്തില്‍ കൈവരികള്‍ നിര്‍മ്മിച്ചപ്പോള്‍ റോഡിന് വീതി കുറവായത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് വികസനത്തില്‍ ഈഭാഗത്തെ പാലം പുതുക്കി പണിതപ്പോള്‍ സ്വകാര്യ വ്യക്തിയെ സഹായിക്കാന്‍ ആഭാഗത്ത് വീതിയെടുക്കാതെ പാലം വളവോടുകൂടി വീതിയില്ലാത്തത് പ്രതിക്ഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
മാനത്തൂര്‍ ജംഗ്ഷനില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്കേറ്റു.
നെല്ലാപ്പാറ ചൂരപ്പട്ട വളവില്‍ വാഹ്നം മറിഞ്ഞ് യാത്രക്കാര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അന്തിനാട്ടില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ മറ്റൊരു വാഹ്നം ഇടിച്ച് അമ്പത് മീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയി ഇദ്ദേഹത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നിരന്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ അടിയന്തിരമായി ശാശ്വത പരിഹാരം കാണണമെന്നും പാലാ-തൊടുപുഴ റൂട്ടില്‍ സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കമമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ തടിലോറി ചെക്കിംഗിന് നിര്‍ത്തിച്ചപ്പോള്‍ ലോറിയ്‌ക്ക് പിന്നിലൂടെ വന്ന ബൈക്ക് ലോറിയ്‌ക്ക് പിന്നില്‍ ഇടിക്കുകയും ബൈക്ക് യാത്രികനായ കടനാട് വല്യാത്ത് കുടിപ്പാറയില്‍ ബിജു മരണമടയുകയും ബൈക്കിന്റെ പിന്നില്‍ യാത്രചെയ്തിരുന്ന വല്യാത്ത് കോളനിയില്‍ കാരിപ്പുഴയ്‌ക്കല്‍ പാപ്പച്ചനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ വാഹ്നം ചെക്കിംഗ് നടത്തുവാന്‍ റോഡ് സൈഡില്‍തന്നെ പ്രത്യേകം സ്ഥലം കണ്ടുപിടിച്ച് ബോര്‍ഡ് വയ്‌ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















