ചങ്ങനാശ്ശേരി: നഗരത്തിലെ ചില ഓട്ടോ െ്രെഡവര്‍മാര്‍ അമിതചാര്‍ജ് ഈടാക്കുന്നതായി പരാതി. എംസിറോഡിന്റെയും ഉപവഴികളുടെയും വികസന ജോലികള്‍ നടക്കുന്നതിന്റ മറവിലാണ് ചാര്‍ജ് ഇരട്ടിയായി ഈടാക്കുന്നത്. വനിതാദിനത്തില്‍ ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍നിന്നും റവന്യൂടവറിലേക്ക് ഓട്ടോവിളിച്ച താലൂക്ക് ഓഫീസ് ജീവനക്കാരില്‍നിന്നും അമിതചാര്‍ജ് ഈടാക്കിയതിന് പുറമെ ഇവര്‍ക്കുനേരെ അസഭ്യവര്‍ഷവും നടത്തി. ഇതിനെതിരെ ചങ്ങനാശ്ശേരി ഡിവൈഎസ്പിയ്‌ക്കും ജോയിന്റ് ആര്‍ടിഒയ്‌ക്കും പരാതി നല്‍കിയിട്ടുണ്ട്.
















