Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പാമ്പാടുംപാറ എസ്റ്റേറ്റ് ഗോഡൗണിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 09:27 pm IST
in Idukki

നെടുങ്കണ്ടം/കട്ടപ്പന: വണ്ടന്‍മേടിന് സമീപം പാമ്പാടുംപാറ എസ്റ്റേറ്റ് ഗോഡൗണിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ ഉച്ചക്ക് 2.30യോടെയാണ് തീ പടരുന്നത്. ഓടിക്കൂടിയ തൊഴിലാളികളും, നാട്ടുകാരും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും തീ ക്രമാതീതമായി പടര്‍ന്നതോടെ നെടുങ്കണ്ടം, കട്ടപ്പന ഫയര്‍ഫോഴ്‌സുകള്‍ സ്ഥലത്തെത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ടരമണിക്കൂറോളം കെട്ടിടം നിന്ന് കത്തുകയായിരുന്നു. ഗോഡൗണില്‍ ചാക്കുകള്‍ മാത്രമാണുണ്ടായിരുന്നത്.

തീപ്പിടിച്ച ഗോഡൗണിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന സ്‌റ്റോറുകളിലേയ്‌ക്ക് തീ പടരാതിരിക്കാന്‍ തൊഴിലാളികളും ഫയര്‍ഫോഴ്‌സും വെള്ളം ഒഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് പെയ്ത മഴയും തീ ആളിപ്പടരുന്നത് ഒഴിവാക്കാന്‍ സഹായിച്ചെങ്കിലും തേക്കിന്‍ തടി കൊണ്ട് നിര്‍മ്മിച്ചിരുന്ന മേല്‍ക്കൂര കത്തിയമര്‍ന്നു. മഴ ലഭിച്ചതുമൂലം വന്‍ ദുരന്തമാണ് ഒഴിവായത്. സമീപത്തു തന്നെ എസ്‌റ്റേറ്റ് ഓഫീസും, തൊഴിലാളി ലയങ്ങളും മറ്റും ഉണ്ടായിരുന്നു. ആദ്യകാലത്തെ എലം സ്റ്റോറായിരുന്ന ഈ കെട്ടിടം പിന്നീട് സ്‌റ്റോര്‍ മറ്റ് ഭാഗങ്ങളിലേക്ക് മാറ്റിയപ്പോള്‍ ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന വലിയ കുളത്തില്‍ വെള്ളമില്ലാതെ വന്നതിനാല്‍ മറ്റു കുളങ്ങളില്‍ നിന്നും ടാങ്കിലേയ്‌ക്ക് വെള്ളമെത്തിച്ച് ഇവിടെ നിന്നും ഫയര്‍ഫോഴ്‌സിന്റെ വാഹനത്തിലേയ്‌ക്ക് വെള്ളം ലഭ്യമാക്കുകയായിരുന്നു.

1935-ല്‍ മര്‍ഫി സായിപ്പിന്റെ കാലത്ത് നിര്‍മ്മിച്ചിരുന്ന സ്റ്റോര്‍ കെട്ടിടമായിരുന്നു ഇത്. കല്ലുകൊണ്ട് നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര വിലപിടിപ്പുള്ള തേക്ക് തടികള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്.

ഏഷ്യയിലെ തന്നെ ആദ്യത്തെ വന്‍കിട ഏലത്തോട്ടങ്ങളിലൊന്നായിരുന്നു ഇവിടം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാപ്പികൃഷി, സംസ്‌കരണം എന്നിവയിലേക്ക് പാമ്പാടുംപാറ എസ്റ്റേറ്റ് മാറിയത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് കരുതുന്നതായി എസ്റ്റേറ്റ് ഉടമ പ്രഭാകര്‍ പറഞ്ഞു. ചരിത്രസ്മാരകം ആകേണ്ട പഴയ സ്റ്റോറും കെട്ടിടവുമാണ് തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

India

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

Kerala

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.