കോട്ടയം: വനിതാദിനത്തില്‍ വനിതയ്‌ക്കു നേരെ സിപിഎം നടത്തിയ ആക്രമണത്തില്‍ ബിജെപി ഓ.ബി.സി.മോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍കുമാര്‍.എം.എ, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം വൈ. പ്രസിഡന്റ് സാജു തോമസ് എന്നിവര്‍ പ്രതിഷേധിച്ചു. വാകത്താനം ചക്കന്‍ചിറ വടക്കേമുറിയില്‍ മോനിച്ചന്റെ ഭാര്യ ബിന്ദുവിനെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മഹേഷ് വെട്ടിയത്. ഇത് തടയാനെത്തിയ മോനിച്ചനെയും കുട്ടികളെയും ഇയാള്‍ ഉപദ്രവിക്കുകയും ചെയ്തു . വെട്ടെറ്റ ബിന്ദു തോട്ടയ്‌ക്കാട് ഗവ: ആശുപത്രിയിലാണ്. സംഭവം നടന്ന്് രണ്ട് ദിവസമായിട്ടും പ്രതിയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.
















