ഏറ്റുമാനൂര്‍: വളളിക്കാട് ക്ലാമറ്റത്ത് മണ്ണ് മാഫിയ സംഘം വീട്ടമ്മയെ അക്രമിച്ചതായി പരാതി. ക്ലാമറ്റം സ്വദേശിനി ഓരത്ത് ഗ്രേസി ജോസഫ്(52) ആണ് അക്രമിക്കപ്പെട്ടത്. മണ്ണ് എടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ കെവിന്‍ ജോസഫിനെ മൂവര്‍ സംഘം അക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ വീട്ടമ്മയേയും സംഘം ആക്രമിക്കുകയായിരുന്നു.
ദീര്‍ഘ നാളായി മണ്ണെടുപ്പ് തുടരുന്ന പുരയിടത്തിന് സമീപത്തുളള ആറ് സെന്റ് സ്ഥലത്താണ് വീട്ടമ്മയും കുടുംബവും താമസിക്കുന്നത്. മണ്ണെടുപ്പ് മൂലം ഇവര്‍ താമസിക്കുന്ന പുരയിടത്തിലെ മതില്‍ മുന്‍പ് ഇടിഞ്ഞു വീണിരുന്നു. വീണ്ടും മണ്ണ് എടുക്കുന്നതിനായി എത്തിയ സംഘത്തെ ഇവരുടെ മകന്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.സംഭവം സംബന്ധിച്ച് പോലീസിലും,വനിതാകമ്മീഷനിലും പരാതി നല്‍കിയതായി വീട്ടമ്മയും മകനും പറഞ്ഞു. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.
















