കോട്ടയം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആര്‍എസ്ബിവൈ ചിസ്എസ്ചിസ് പദ്ധതിയില്‍ അംഗത്വമുളള 60 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ 30,000 രൂപയുടെ അധികചികിത്സാ സഹായം ലഭിക്കും. പദ്ധതിക്ക് കീഴില്‍ നിലവില്‍ ഒരുകുടുംബത്തിന് പരമാവധി ലഭിച്ചിരുന്നത് 30,000 രൂപയായിരുന്നു. ഇതുകൂടാതെ ഗുരുതര രോഗം ബാധിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 70,000 രൂപയുടെ ധനസഹായം കൂടി അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് ഏപ്രില്‍ ഒന്നുമുതല്‍ കുടുംബത്തിലെ 60 തികഞ്ഞ ഓരോ അംഗത്തിനും ആവശ്യമെങ്കില്‍ 30,000 രൂപയുടെ വീതം അധിക ധനസഹായം പരിഷ്‌ക്കരിച്ചിട്ടുളളത്. പദ്ധതിയുടെ രജിസ്‌ട്രേഷനും നടത്തിപ്പും സംബന്ധിച്ച നടപടിക്രമങ്ങള്‍ കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ സി.എ ലതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.
ആകെ 1,89,982 കുടുംബങ്ങളാണ് നിലവില്‍ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പുതുതായി 29,938 കുടുംബങ്ങള്‍ കൂടി രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. പദ്ധതിക്ക് കീഴിലുളള അംഗത്വ കാര്‍ഡ് പുതുക്കുന്നതിനും പുതിയ കാര്‍ഡുകളുടെ വിതരണത്തിനും പഞ്ചായത്ത്‌നഗരസഭാതലത്തില്‍ സ്ഥിരമായ കേന്ദ്രങ്ങള്‍ തുറക്കാനും തിരക്കൊഴിവാക്കാനായി ഈ കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി കൂടുതല്‍ ദിവസങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാനും യോഗം തീരുമാനിച്ചു. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പിനി മുഖേനായണ് അടുത്തവര്‍ഷം ജില്ലയില്‍ പദ്ധതി നടപ്പാക്കുക. നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിക്ക് കീഴില്‍ 38,946 ക്ലെയിമുകള്‍ തീര്‍പ്പാക്കിയതില്‍ 17.76 കോടി രൂപയുടെ ചികിത്സാ ധനസഹായം അനുവദിച്ചു.
ആകെ 10.56 കോടി രൂപയുടെ പ്രീമിയമാണ് ഈ ഇനത്തില്‍ അടച്ചത്. ഗുരുതര രോഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ചിസ്പ്ലസ് പദ്ധതിയിലൂടെ 5.04 കോടി രൂപയുടെ ധനസഹായമാണ് നടപ്പുവര്‍ഷം ജില്ലയില്‍ വിതരണം ചെയ്തത്. ആകെ 5771 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
















