Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:21 pm IST
in Kottayam

കോട്ടയം: സംസ്ഥാന ചലച്ചിത്ര അക്കാദമിയും ആത്മയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്‌ട്ര കോട്ടയം ചലച്ചിത്രോത്സവത്തിന് അനശ്വര തിയേറ്ററില്‍ തുടക്കമായി. 20 പ്രശസ്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരായ തോട്ടി വിഭാഗത്തില്‍പെട്ടവരുടെ ജീവിതയാതനകളെ പ്രമേയമാക്കി സംസ്ഥാന അവാര്‍ഡ് നേടിയ മാന്‍ഹോള്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. വളര്‍ത്തുമൃഗത്തെ മരണനാനന്തര കര്‍മ്മത്തിന്റെ ഭാഗമായി ബലികൊടുക്കേണ്ടിവന്ന വേളയിലുള്ള മാനസികവ്യഥയിലേയ്‌ക്ക് വെളിച്ചംവീശുന്ന ‘നൈഫ് ഇന്‍ ദി വാട്ടര്‍ (ചൈന), ശത്രുരാജ്യങ്ങളിലെ കമിതാക്കളുടെ സംഘര്‍ഷം വരച്ചുകാട്ടുന്ന ഹൊറര്‍ സ്‌റ്റോറി ഓഫ് ഭാപ്പ (ഹിന്ദി), പട്ടിണി അകറ്റാന്‍ പ്രവാസജോലി സ്വീകരിക്കേണ്ടിവരുന്നവരുടെ ആത്മസംഘര്‍ഷം പ്രതിപാദിക്കുന്ന സിങ്ക് (സൗത്ത്ആഫ്രിക്ക) എന്നിവയാണ് ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ ജയരാജ് ഭദ്രദീപം തെളിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ഡോ. ബി. ഇക്ബാല്‍, വി.ബി. ബിനു, സ്‌റ്റേറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനായക് കൈസറേ, ജോയ് തോമസ്, പ്രദീപ് നായര്‍, എന്‍.എം.ഹംസ, സുരേഷ് ബാബു, ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോഷി മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ബിനോയി വേളൂര്‍, ബിനോയി ഇല്ലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെക്‌സിക്കന്‍ അപാരതയില്‍ അഭിനയിച്ച മേഘ, വിഷ്ണു എന്നിവരെ ആദരിച്ചു.

ചിത്രാകൃഷ്ണന്‍കുട്ടിയും, ഷാഹുല്‍ കാരാപ്പുഴയും ഒരുക്കിയ മലയാള സിനിമാ നിര്‍മ്മാണവേളകളിലെ നിശ്ചലഛായാചിത്രങ്ങളുടെയും സിനിമാപരസ്യ രേഖകളുടെയും അപൂര്‍വ്വ പ്രദര്‍ശനവും നടക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 4.30 ന് സിനിമയും സ്ത്രീ വിദുദ്ധതയും എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ ജി.പി. രാമചന്ദ്രന്‍, കെ.എം. കമല്‍, മ്യൂസ് മേരി തുടങ്ങിയവര്‍ സംബന്ധിക്കും.

ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍:

രാവിലെ 10.45 ന് റെഡ് ബട്ടര്‍ഫ്‌ളൈ ഡ്രീം (ശ്രീലങ്ക) നിധി കിട്ടാനായി അപൂര്‍വ്വതകളുള്ള പെണ്‍കുട്ടിയെ ബലിദാനത്തിനായി തേടി നടക്കുന്ന നായകനും പ്രേമസാഫല്യം കൈവരിക്കാതെ മാനസികവിഭ്രാന്തിയില്‍ അകപ്പെടുന്ന നായികയും അനാവരണം ചെയ്യുന്നു.

2.15 ന് കഥകളി (മലയാളം) വര്‍ണ്ണാഭമായ ലോകം തേടി അലഞ്ഞ് സ്വന്തം വേരുകളിലേയ്‌ക്ക് തിരിച്ചെത്തുന്ന യുവാവിന്റെ കഥപറയുന്നു. അംഗപരിമിതനും ആങ്കിലോസിംഗ് സ്‌പോണ്ടുലൈറ്റിസ് രോഗബാധിതനുമായ സൈജോ കണ്ണാനിക്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം ഫ്രാന്‍സിലെ നൈസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലോസ് ആഞ്ചലസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ദാദസാഹിബ് ഫാല്‍കേ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ ആദരം നേടിയിരുന്നു.

വൈകിട്ട് 6.00 ന് ഇന്നര്‍ സിറ്റി (അസര്‍ബൈജാനി) പ്രായാധിക്യമുള്ള കാമുകനെ സ്വന്തമാക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം കെയ്‌റോ, ഗോവ അന്താഷ്‌ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രാത്രി 8.30ന് ക്രോണിക്കിള്‍സ് ഓഫ് ഹരി (കന്നഡ).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.