പൊന്‍കുന്നം: ജല അതോറിറ്റി പബ്ലിക് ഹെല്‍ത്ത് സബ്ഡിവിഷന്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. കരിമ്പുകയം പദ്ധതി കാര്യക്ഷമമാക്കി ഉപഭോക്താക്കള്‍ക്ക് വെള്ളം നല്‍കുക, ജലവിതരണം ടൈം ടേബിള്‍ പ്രകാരം നടത്തുക, പുതിയ കണക്ഷനുകള്‍ നല്‍കുക, പൊതുടാപ്പുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ബിജെപിയുടെ കുടിവെള്ള സമരം. പൊന്‍കുന്നം ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് വാട്ടര്‍ അതോരിറ്റി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിെ പി ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍ അധ്യക്ഷത വഹിച്ചു. വിജു മണക്കാട്ട്, വി.ആര്‍. രഞ്ജിത്ത്, എം.ജി വിനോദ്, പി.ആര്‍. ഗോപന്‍, അഭിലാഷ് ബാബു, സന്തോഷ് മൂരിപ്പാറ, വിഷ്ണു എസ് നായര്‍, വി.എസ.് ഗോപിനാഥപിള്ള, ജയ ബാലചന്ദ്രന്‍, ഉഷാ ശ്രീകുമാര്‍, ഉഷാ കൃഷ്ണ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
















